യെദിയൂരപ്പക്ക് എതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

ബംഗളൂരു: മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസ് റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു. എന്നാൽ, വിചാരണക്കിടെ അത്യാവശ്യമില്ലെങ്കിൽ ഹാജരാകാൻ നിർബന്ധിക്കരുതെന്ന് വിചാരണക്കോടതിയോട് നിർദേശിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എം.ഐ. അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഒരു കേസിൽ സഹായം തേടി മാതാവി​നൊപ്പം ബംഗളൂരുവിലെ വസതിയിലെത്തിയ 17കാരിയെ യെദിയൂരപ്പ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 

Tags:    
News Summary - Demand to quash POCSO case against Yediyurappa rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.