Posted On
date_range Updated On
date_range ഡൽഹി വിമാനം റദ്ദാക്കി; പ്രതിഷേധം
നെടുമ്പാശ്ശേരി: ഡൽഹിക്കുള്ള എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊച്ചിയിൽനിന്ന് ഡൽഹിക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ-419 വിമാനമാണ് റദ്ദാക്കിയത്.
ഉച്ചക്ക് 12.25ന് പോകേണ്ടിയിരുന്ന എയർഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ഡൽഹിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേക്ക് സർവിസ് നടത്തി. വൈകീട്ട് 3.35നാണ് ലണ്ടൻ വിമാനം പുറപ്പെട്ടത്. ഡൽഹി വിമാനത്തിൽ 139 പേരാണ് പോകാൻ എത്തിയിരുന്നത്.
വൈകീട്ട് ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവിസ് റദ്ദാക്കി. ഏതാനും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. യാത്ര മുടങ്ങിയവരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.