Posted On
date_range Updated On
date_range പാണക്കാട് ഹൈദരലി തങ്ങൾക്കും സാദിഖലി തങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റർ
മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കും മുൻ അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾക്കും എതിരെ അപകീർത്തികരമായ പോസ്റ്റർ. വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് അപകീർത്തികരമായ പോസ്റ്റർ പ്രചരിച്ചത്. സംഭവത്തിൽ യൂത്ത് ലീഗ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനവിധി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അപകീർത്തികരമായ പോസ്റ്റർ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. നേതാക്കന്മാരുടെ തലയുടെ ഭാഗത്ത് സ്ത്രീകളുടെ തലവച്ചത് ഉൾപ്പടെയുള്ള പോസ്റ്ററുകളുണ്ടായിരുന്നു. കബീർ എം.കെ. എന്നയാളുടെ അക്കൗണ്ടിൽ നിന്നായിരുന്നു പോസ്റ്റർ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.