പി.വി. ശ്രീനിജിൻ
Posted On
date_range Updated On
date_range എം.എൽ.എക്കെതിരെ അപകീർത്തി പ്രചാരണം; ട്വന്‍റി 20 ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ
കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിനെ നവ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വടവുകോട് ബ്ലോക്ക് വെമ്പിള്ളി ഡിവിഷൻ അംഗം റെസീന പരീതിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. ലൈറ്റണക്കൽ സമരവുമായി ബന്ധപ്പെട്ട് കാവുങ്ങപറമ്പിൽ യുവാവിന് മർദനമേറ്റ സംഭവത്തിൽ രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. യുവാവ് പിന്നീട് മരിച്ചു.
കുന്നത്തുനാട് പഞ്ചായത്ത്അംഗം നിസാർ ഇബ്രാഹിമിനെതിരെ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പൊലീസിൽ നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ഫോണടക്കം കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.