പാലാ ബിഷപ്പിനെ പിന്തുണച്ച്​ ദീപിക മുഖപ്രസംഗം; 'പങ്കുവെച്ചത്​ വിശ്വാസികളുടെ ആശങ്ക'

കോട്ടയം: പാലാ ബിഷപ്പ്​ ജോസഫ്​ കല്ലറങ്ങാട്ടിനെ പിന്തുണച്ച്​ ദീപിക ദിനപത്രം. അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ? എന്ന തലവാചകത്തിൽ പ്രസിദ്ധീകരിച്ച​ മുഖപ്രസംഗത്തിലാണ്​ ബിഷപ്പിനെ പിന്തുണച്ചിരിക്കുന്നത്​​. പാലാ ബിഷപ്പ്​ ജോസഫ്​ കല്ലറങ്ങാട്ട്​ വിശ്വാസികൾക്ക്​ നൽകിയ സന്ദേശം വിവാദമാക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന്​ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

ബിഷപ്പ്​ വിശ്വാസികളുമായി പങ്കുവെച്ചത്​ സഭയുടെ ആശങ്കയാണ്​. ഒരു ​മതേതര ജനാധിപത്യരാജ്യത്തിൽ ഒരു സഭാമേലധ്യക്ഷനു തന്‍റെ വിശ്വാസിസമൂഹവുമായി ആശങ്കകൾ പങ്കു​വെക്കാൻ അവകാശമില്ലേയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്​. അതു പാടില്ലെന്ന്​ ശഠിക്കാൻ ഇന്ത്യ മതാധിഷ്​ഠിത രാഷ്​ട്രമോ ഏകാധിപത്യ രാജ്യമോ ആയിട്ടില്ല. ബിഷപ്പിന്‍റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങൾക്ക്​ അവരുടേതായ അജണ്ടകളുണ്ട്​. ബിഷപ്പിനെ വിമർശിച്ചു രംഗത്തുവന്ന ചില രാഷ്​ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കാണ്​.

തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ അരമനകൾ കയറിയിറങ്ങുന്നവരുടെ പ്രസ്​താവനകൾക്ക്​ അതിലപ്പുറം പ്രാധാന്യം നൽകേണ്ട കാര്യമില്ല. പക്ഷേ യഥാർഥപ്രശ്​നങ്ങൾ ചർച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ്​ ശ്രമം നടക്കുന്നത്​. ഈ പ്രീണന രാഷ്​ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണമെന്നും മുഖപ്രസംഗത്തിൽ വ്യക്​തമാക്കുന്നു. 

Tags:    
News Summary - Deepika's Editorial in support of Bishop Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.