Posted On
date_range Updated On
date_range ‘ദന’ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടു കൂടി രൂപപ്പെടുന്ന ‘ദന’ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും.
24ന് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് ചുഴലിക്കാറ്റായി എത്തുച്ചേരുമെന്നാണ് പ്രവചനം. ഒഡിഷ- പശ്ചിമബംഗാൾ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.