ഡോ. ടി.എസ്. ശ്യാംകുമാർ
Posted On
date_range Updated On
date_range ഡോ. ടി.എസ്. ശ്യാംകുമാറിനെതിരായ സൈബർ ആക്രമണം; ഒരാളെ കസ്റ്റഡിയിലെടുത്തു
ഹരിപ്പാട്: അധ്യാപകനും എഴുത്തുകാരനും സംസ്കൃത പണ്ഡിതനുമായ ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കോട്ടയം വൈക്കം സ്വദേശി എൽ. അരുൺജിത്തിനെതിരെയാണ് വീയപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. ഇയാൾ സംഘപരിവാർ പ്രവർത്തകനാണെന്നാണ് വിവരം.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിന് ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും ഭീഷണിയുമാണ് അടുത്തിടെയുണ്ടായത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വധഭീഷണിയെതുടർന്ന് ഡോ. ശ്യാംകുമാർ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ആലപ്പുഴ വീയപുരം സ്വദേശിയാണ് ഡോ. ശ്യാംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.