Posted On
date_range Updated On
date_range മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെ വസതിയിലെത്തിയാണ് നടപടി. പ്രജീഷിന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.