ക​സ്​​റ്റ​ഡി മ​ര​ണം: കമീഷന്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി

നെ​ടു​ങ്ക​ണ്ടം: ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ നെ​ടു​ങ്ക​ ണ്ടം പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​മീ​ഷ​ൻ ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. രാ​ജ്​​കു​മാ​റി​നെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നു​ വി​ധേ​യ​മാ​ക്കി​യ വി​ശ്ര​മ​മു​റി​യി​ലും ഹാ​ളി​ലു​മെ​ത്തി​യ ക​മീ​ഷ​ൻ പൊ​ലീ​സു​കാ​രോ​ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

രാ​ജ്​​കു​മാ​റി​നെ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ ആ​ദ്യം കൊ​ണ്ടു​വ​ന്ന നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ക്​​ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. സ്​​റ്റേ​ഷ​നി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ആ​ശു​പ​ത്രി രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും നി​ല​വി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും രാ​ജ്കു​മാ​റി​​​െൻറ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച എ​ല്ലാ സാ​ഹ​ച​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - custody death commission visits police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.