കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടത്ത് വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചേളന്നൂർ കോറോത്ത് പൊയിൽ, കാക്കൂർ പഞ്ചായത്തിന്‍റെ ഒരു ഭാഗത്തുമാണ് കൃഷി വെട്ടി നശിപ്പിച്ചത്.
ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. വാഴ, തെങ്ങ്, കവുങ്ങ്, ചേന എന്നീ കൃഷികൾ നശിപ്പിച്ചവയിൽ ഉൾപ്പെടും. അതിക്രമം കാട്ടിയവരെ കുറിച്ച് വിവരം ലഭ്യമല്ല. സംഭവത്തിൽ കാക്കൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കാക്കൂർ എസ്.ഐ. അബ്ദുൽ സലാം, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വയലിൽ കവുങ്ങ് കൃഷി ചെയ്യുന്നത് സംബന്ധിച്ച തർക്കം പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുമ്പും മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.