ഒാൺ​ൈലൻ അധ്യാപികമാരെ അപമാനിച്ച നാല്​ പ്ലസ്​ടു വിദ്യാർഥികൾ അറസ്​റ്റിൽ; എട്ട്​ പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാലു പേർ അറസ്​റ്റിൽ. പ്ലസ് ടു വിദ്യാർഥികളാണ്​ അറസ്​റ്റിലായത്​. എട്ട്​ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്​. മൂന്ന്​ വിദേശത്തുള്ളവരാണ്​. 26 ​ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്​. 

പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്​റ്റിലായ നാല് പേരും. സഭ്യേതര സന്ദേശങ്ങൾ അയച്ച മൊബൈൽ ഫോണുകൾ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ്​ അഡ്മിനുവേണ്ടി അന്വേഷണം നടക്കുകയാണ്​. 

അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫേസ്​ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

സർക്കാരി​​​​െൻറ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജന കമ്മിഷൻ കേസ് എടുത്തിരുന്നു. അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.

Tags:    
News Summary - crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.