നെട്ടൂർ: കുമ്പളം പഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തിെൻറ പ്രവർത്തനം നിലച്ചിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് ആക്ഷേപം. മൃതദേഹം വെക്കുന്ന ചുടുകട്ടയുടെ മിനുക്കുപണി നടത്തിയെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. മൃതദേഹം സംസ്കരിക്കാൻ നെട്ടൂർ ശാന്തിവനം ശ്മശാനത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
പച്ചാളം സ്വദേശി രാമദാസാണ് കുമ്പളം ശ്മശാനത്തിെൻറ കരാർ എടുത്തിരിക്കുന്നത്. കരാർ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാനോ താൽക്കാലിക ക്രമീകരണം ഒരുക്കാനോ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്ന് കെയർ ആൻഡ് സർവിസ് കോഒാഡിനേറ്റർ രാജീവ് പറഞ്ഞു. സംസ്കാര ചടങ്ങിനെത്തുന്നവർക്ക് ആവശ്യത്തിന് വെള്ളമില്ലെന്നും പരാതിയുണ്ട്. പൊട്ടിയ പൈപ്പ് ഇതുവരെ നന്നാക്കിയിട്ടില്ല. കിട്ടാത്ത വെള്ളത്തിന് വാട്ടർ അതോറിറ്റിയിൽ ബിൽ അടക്കുന്നുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. വെള്ളം ശേഖരിക്കാൻ ടാങ്കും മോട്ടോറുമുണ്ട്. ശ്മശാനത്തിെൻറ ശോച്യാവസ്ഥയെപ്പറ്റി പരാതി പറഞ്ഞാലും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.