തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ, വി. ശിവദാസൻ എം.പി, എം.വി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
സി.പി.എം സെമിനാർ: സ്റ്റാലിൻ കണ്ണൂരിലെത്തി
കണ്ണൂർ: സി.പി.എം. 23ാം പാർട്ടി കോൺഗ്രസിെൻറ ഭാഗമായുള്ള സെമിനാറിൽ സംബന്ധിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ണൂരിലെത്തി. സ്റ്റാലിനാണ് മുഖ്യാതിഥി.
ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാര്‍ നടക്കുക. ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി. ഗോവിന്ദൻ, വി. ശിവദാസൻ എം.പി, ഡി.എം.കെ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. വൈകീട്ട് അഞ്ചിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.