കൂത്താട്ടുകുളം: സി.പി.എം തിരുമാറാടി ലോക്കൽ സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു. സംഭവത്തിൽ കാക്കൂർ വെട്ടിക്കുഴിയിൽ ടോമിയുടെ മകൻ ഇമ്മാനുവലിനെ (23) സംഭവസ്ഥലത്തുനിന്ന് കൂത്താട്ടുകുളം പൊലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. വീടിന്‍റെ ജനലുകളും കാറും തകർത്തു.
സമീപവാസിയായ ഇയാൾ വാക്കത്തിയും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് എത്തിയത്. പ്രകോപനമൊന്നുമില്ലാതെ കടന്നുവന്ന് അസഭ്യവർഷത്തോടെ ആക്രമണം നടത്തുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ഒമ്പത് ജനൽപാളികൾ അടിച്ചുതകർത്തിട്ടുണ്ട്.
ബഹളംകേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും കാറും ഇയാൾ അടിച്ചു തകർത്തിരുന്നു. ഗൃഹനാഥൻ വർഗീസ് മാണി സ്ഥലത്തില്ലായിരുന്നു. ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺകുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യക്തിവൈരാഗ്യമോ കുടുംബങ്ങൾ തമ്മിലുള്ള തർക്കമോ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.