സി.പി.എം നേതാവ്​ ബേബി ജോണിനെ പ്രസംഗിക്കുന്നതിനിടെ തള്ളിയിട്ടു -വിഡിയോ

തൃശൂർ: എൽ.ഡി.എഫ്​ തെര​ഞ്ഞെടുപ്പ്​ പ്രചരണ വേദിയിൽ പ്രസംഗിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തൃശൂർ തേക്കിൻകാട്​ മൈതാനിയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ശനിയാഴ്ച ​ൈ​വകീട്ട്​ 7.15 ഓ​ടെയാണ്​ സംഭവം.

മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം ബേബി ജോൺ പ്രസംഗിക്കുകയായിരുന്നു. ഇതിനിടെയാണ്​ സദസ്സിൽനിന്ന്​ എത്തിയ ഒരാൾ അദ്ദേഹത്തെ തള്ളിയിട്ടത്​. വേദിയിൽ പ്രസംഗപീഠം സഹിതം മറിഞ്ഞുവീണ ബേബിജോണിനെ നേതാക്കളും റെഡ്​വളന്‍റിയർമാരും ചേർന്നാണ്​ എഴുന്നേൽപിച്ചത്​. അൽപ സമയത്തിനകം ബേബിജോൺ പ്രസംഗം തുടർന്നു. അക്രമിയെ ​റെഡ്​ വളന്‍റിയർമാർ ചേർന്ന്​ വേദിയിൽനിന്ന്​ പിടിച്ചുമാറ്റി.

അക്രമത്തിന്​ ഹേതു എന്താണെന്ന്​ വ്യക്​തമായിട്ടില്ല. മന്ത്രി വി.എസ്​. സുനിൽകുമാർ അടക്കമുള്ളവർ വേദിയിലിരിക്കെയാണ്​ സംഭവം. 

Full View

Tags:    
News Summary - CPM leader Baby John attacked ldf stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.