Posted On
date_range Updated On
date_range സി.പി.െഎ തോളത്തിരുന്ന് ചെവി കടിക്കുന്നു -ആനത്തലവട്ടം
കൊല്ലം: ചാമ്പ്യന്മാർ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം കൊല്ലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. സി.പി.ഐക്ക് ഒറ്റക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.