Posted On
date_range Updated On
date_range സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ മുതിർന്ന നേതാവ് എം. എം ലോറൻസ് പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊതുസമ്മേളന നഗരിയായ മറൈൻ ഡ്രൈവിൽ ഇന്നലെ സംസ്ഥാന സമിതി അംഗം സി.എൻ മോഹനൻ പതാക ഉയർത്തി. മുഴുവൻ ഏരിയ കമ്മിറ്റികളിലും വലിയ അസ്വാരസ്യങ്ങളില്ലാതെയാണ് സമ്മേളനങ്ങൾ പൂർത്തിയായത്. വിഭാഗീയത പൂർണ്ണമായി തുടച്ച് നീക്കാനായെന്നാണ് ജില്ലാ നേതൃത്വത്തിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.