Posted On
date_range Updated On
date_range കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്
കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11ഓടെ കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്ത് ബോംബേറുണ്ടായത്.
കാറിനു മുന്നിൽ റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികൾ ഓടി മറയുന്നത് കണ്ടതായും അമൽ പറഞ്ഞു.
സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലൻ ദിനാചരണത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങൾ അലങ്കരിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായത്. കഴിഞ്ഞ വർഷം അമലിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.