Posted On
date_range Updated On
date_range മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അറസ്റ്റിൽ
കോഴിക്കോട്: വീടിന്‍റെ മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റിലായി. സി.പി.എം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി സജിത്ത്, സുഹൃത്ത് സുൽത്താൻ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച കൊളത്തറയിലായിരുന്നു സംഭവം. ആനന്ദ കുമാർ എന്നയാളുടെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
സുൽത്താനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ആനന്ദ കുമാറിന്‍റെ ഭാര്യയുടെ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് ആനന്ദ കുമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.