സുരേന്ദ്രൻ വന്ന് പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത് -സി.പി.എം ജില്ലാ സെക്രട്ടറി

പാലക്കാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പാലക്കാട്ട് വന്നുപോയതിന്‍റെ പിന്നാലെയാണ് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ഈ കൊലപാതകത്തിന് പിന്നിൽ നേതൃത്വത്തിന് പങ്ക് ഉണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

എസ്.ഡി.പി.ഐ പ്രവർത്തകനെ കൊലപ്പെടുത്തുന്നതിന്‍റെ രണ്ട് ദിവസം മുമ്പാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആലത്തൂരിലെ പ്രവർത്തകന്‍റെ വീട്ടിൽ വരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വന്നുപോയതിന്‍റെ രണ്ടാമത്തെ ദിവസമാണ് കൊലപാതകം നടക്കുന്നത്. സ്വാഭാവികമായും ആർക്കും മനസ്സിലാകും ഈ കൊലപാതകത്തിന് പിന്നിൽ നേതൃത്വത്തിന് പങ്ക് ഉണ്ടോ എന്ന്. പങ്ക് ഉണ്ടെങ്കിൽ അത് അന്വേഷിക്കണം. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത് -സുരേഷ് ബാബു പറഞ്ഞു.

അതേസമയം, സുബൈർ വധ ഗൂഢാലോചനയിൽ തനിക്ക് പങ്കുണ്ടെങ്കിൽ തന്നെ പിടിക്കട്ടെ എന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. സി.പി.എമ്മിന്‍റേത് വിലകുറഞ്ഞ ആരോപണമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് എല്ലാ ജില്ലയിലും യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - CPIM district secretary against K surendran on Palakkad Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.