സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

കൊല്ലം: കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്. സി.പി.ഐ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയിലാണ്  കേന്ദ്ര നേതൃത്വത്തെ വിമർശിച്ചത്. 

കഴിവുള്ള പുതിയ നേതൃത്വം വേണമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് ഒന്നടങ്കം പിരിച്ചുവിടണമെന്നും വി.എസ്  സുനില്‍ കുമാര്‍ വിമര്‍ശം ഉന്നയിച്ചു.

കോണ്‍ഗ്രസ്  ബന്ധത്തിന്‍റെ പേരിലും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസ് സഖ്യം മറയില്ലാതെ പ്രഖ്യാപിക്കണമെന്നായിരുന്നു പി പ്രസാദിന്‍റെ ആവശ്യം. എന്നാല്‍ ഇടത് ഐക്യത്തിനാണ് പ്രഥമ  പരിഗണന നല്‍കേണ്ടതെന്ന് വി.എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

മു​തി​ർ​ന്ന നേ​താ​വ് സി.​എ. കു​ര്യ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്  തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന്​ ജ​ന.​സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്​​ഡി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വൈ​കു​ന്നേ​രം ക​ര​ട്​ രാ​ഷ്​​ട്രീ​യ​പ്ര​മേ​യം, രാ​ഷ്​​ട്രീ​യ റി​വ്യൂ റി​പ്പോ​ർ​ട്ട്, ക​ര​ട്​ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട്​ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. അ​തി​ന്മേ​ലു​ള്ള ച​ർ​ച്ച​യും രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ചു. 29ന്​ ​പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സ​മാ​പി​ക്കും. 
 

Tags:    
News Summary - CPI Party Congress Criticizes Leadership of center-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.