സംസ്ഥാനത്ത് നാലുപേർക്ക് കൂടി കോവിഡ്; നാലുപേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -മൂന്ന്, കാസർകോട് -ഒന്ന് എന്നിങ്ങനെയ ാണ് പോസിറ്റീവ് കേസുകൾ. ഇവരിൽ രണ്ട് പേർ വിദേശത്തുനിന്ന് എത്തിയവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്ന തുമാണ്. നാലുപേർക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂർ -രണ്ട്, കാസർകോട് -രണ്ട് എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.

ആകെ 485 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 20,773 പേരാണ് നിരീക്ഷണത ്തിലുള്ളത്. 518 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച 3101 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചു. ഇതിൽ 2682 എണ്ണവും നെഗറ്റീവാണ്. പോസിറ്റീവ് ആയത് മൂന്നെണ്ണമാണ്. 391 ഫലങ്ങൾ വരാനുണ്ട്.

കേ രളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത് കാസർകോടാണ്. 175 കേസുകൾ. കാസർകോട് ജനറൽ ആശുപത്രിയിൽ 89 രോഗികളെ ചിക ിത്സിച്ച് ഭേദമാക്കി. ഇവിടെ അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാർ അടങ്ങുന്ന കാസർകോട് ജനറൽ ആശുപത്രിയിലെ 200ഓളം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ തിരിച്ചുവരവ്; സൗകര്യങ്ങൾ ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി

പ്രവാസികളുടെ തിരിച്ചുവരവ് എപ്പോഴുണ്ടായാലും സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. പ്രവാസികൾ തിരിച്ചെത്തുമ്പോൾ ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യവും ഉറപ്പുവരുത്താൻ സെക്രട്ടറിതല സമിതി രൂപവത്കരിച്ചു. ഈ സമിതി ഇന്ന് യോഗം ചേർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട തയാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച നടത്തി. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേർ എത്തുക.

ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയർപോർട്ട് അതോറിറ്റി, പൊലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും.

വിമാനത്താവളത്തിൽ വിപുലമായ പരിശോധനക്ക് സൗകര്യമേർപ്പെടുത്തും. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ നിയോഗിക്കും. ആവശ്യമായ കൗണ്ടറുകൾ ഏർപ്പെടുത്തും.

പ്രവാസികളുടെ ക്വാറന്‍റീൻ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജിമാർക്ക് ചുമതല നൽകും. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. ഇവരെ പൊലീസ് വീടുകളിൽ എത്തിക്കും. ഇവർക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. ടെലി മെഡിസിൻ സൗകര്യം ഒരുക്കും. മൊബൈൽ മെഡിക്കൽ യൂനിറ്റ് ഒരുക്കും. ആരോഗ്യപ്രവർത്തകർ കൃത്യമായി സന്ദർശനം നടത്തും.

നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ആരോഗ്യനില സംബന്ധിച്ച് ഓരോ ദിവസവും അധികൃതർക്ക് വിവരം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - covid update kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.