61 പേർക്ക് കൂടി രോഗമുക്തി; പുതിയ രോഗികളില്ല, ആശ്വാസത്തോടെ കേരളം 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 61 പേർക്ക് കൂടി രോഗമുക്തി. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞു. തിങ്കളാഴ്ച ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിക്കാതെ കടന്നുപോകുന്നത്. 

499 പേർക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇതിൽ 462 പേരും രോഗമുക്തി നേടിയത് സംസ്ഥാനത്തിന് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. 

21,721 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 372 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 33,010 സാംപിളുകൾ പരിശോധനക്ക് അയച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. പുതിയ ഹോട്ട്സ്പോട്ടുകൾ ഉണ്ടായിട്ടില്ല. 

കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നുവെന്നത് ആശ്വാസകരമാണ്. എന്നാൽ ലോകരാജ്യങ്ങളിലെ അവസ്ഥ അങ്ങനെയല്ല. 80ലേറെ മലയാളികളാണ് ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ മലയാളികളുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - covid press briefing -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.