കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈമാസം 4നായിരുന്നു ഡോക്ടറുടെ വിവാഹം. വിവാഹചടങ്ങിൽ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സംശയിക്കുന്നു. എൻ.ആർ.എച്ച്.എം താത്കാലിക ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4നു ശേഷം ഡോക്ടർ ആശുപത്രിയിൽ വന്നിട്ടില്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ ലക്ഷണമുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച ജില്ലയിൽ 92പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പര്‍ക്കം വഴി 41പേര്‍ക്കാണ് രോഗമുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിൽ വിദേശത്ത്നിന്ന് എത്തിയ 30 പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17പേരുമാണ്. നാലുപേരായിരുന്നു രോഗമുക്തരായത്. 

435 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, മലപ്പുറത്തും തിരുവനന്തപുരത്തും എറണാകുളത്തും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്.

വളയം, പെരുമണ്ണ, വടകര മുന്‍സിപ്പാലിറ്റി, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ റിപോർട്ട് ചെയ്തത്.

Tags:    
News Summary - covid positive-doctor-calicut-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.