പയ്യന്നൂർ: കോവിഡ് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പയ്യന്നൂർ വെള്ളൂർ പാലത്തരയിലെ മാടമ്പില്ലത്ത് അബ്ദുൽ അസീസാണ് (76) മരിച്ചത്. ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം.
ആശുപത്രി കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്നാണ് വീണത്. കോവിഡിനൊപ്പം ശ്വാസകോശാർബുദ ബാധിതൻ കൂടിയായിരുന്നു. ഫയർ എക്സിറ്റിൽനിന്ന് താഴേക്കുചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്നയാൾ പുറത്തുപോയ സമയത്താണ് താഴേക്കുവീണത്. പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: മൂപ്പൻറകത്ത് ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിമാൻ. സഹോദരി: ശരീഫ (കവ്വായി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.