Posted On
date_range Updated On
date_range വിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ യു.കെ, യൂറോപ്, ഉത്തരാഫ്രിക്ക, പശ്ചിമേഷ്യ രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഈ മാസം 23 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം നടത്തിയ ടെസ്റ്റിെൻറ സർട്ടിഫിക്കറ്റായിരിക്കണം ഇത്. സ്വയം സാക്ഷ്യപത്രം ഓൺലൈനായി നേരത്തെ നൽകണം. എയർ സുവിധ പോർട്ടലിൽ കോവിഡ് ആർ.ടി പി.സി.ആർ റിപ്പോർട്ടും അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.