പ്രകാശൻ

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു മരണം

തളിക്കുളം: തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. തമ്പാൻകടവിൽ ഒരാളും തൃക്കൂരിൽ രണ്ടു പേരുമാണ് മരിച്ചത്.

കോവിഡ് ബാധിച്ച തമ്പാൻകടവ് വാക്കാട്ട് പ്രകാശൻ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഈ മാസം 24നാണ് ഇയാൾക്ക് പനി ബാധിച്ചത്. രോഗലക്ഷണവും കണ്ടതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രമേഹരോഗി കൂടിയായിരുന്നു പ്രകാശൻ. മുമ്പ് വാടാനപ്പള്ളിയിലെ വിവിധ ഇടങ്ങളിൽ വാച്ച്മാനായി ജോലി നോക്കിയിരുന്ന അദ്ദേഹം, വേട്ടുവ മഹാസഭ ചാവക്കാട് താലൂക്ക് മുൻ പ്രസിഡന്‍റായിരുന്നു. പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രാഗേഷ്, രേഖ.

തൃക്കൂരിലാണ് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചത്. പൂണിശേരി അഗതി മന്ദിരത്തിലെ അന്തേവാസി രാജമ്മ (76), കല്ലൂർ പടിഞ്ഞാട്ടുമുറി കൊളങ്ങര കുപ്പി റാഫേൽ ഭാര്യ ലിസി (70) എന്നിവരാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ തൃക്കൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Tags:    
News Summary - Covid Deaths in Thrissur District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.