????

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് ഉപ്പള സ്വദേശിനി

മഞ്ചേശ്വരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട്​ ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയാണ്​ (74) വെള്ളിയാഴ്​ച രാത്രി മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു. ഇവരുടെ കോവിഡ്​ ഉറവിടം വ്യക്തമായിട്ടില്ല. 

കാസർകോട്​ ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് 74കാരിയായ നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. നാല്​ മക്കൾക്കും രണ്ട്​ പേരക്കുട്ടികൾക്കും ബന്ധുവായ അയൽവാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

നഫീസക്ക്​ ജൂലൈ 11നാണ്​ രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും കൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ശനിയാഴ്​ച ഖബറടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഖബറടക്കം. 

ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത് ഉപ്പള, ചെങ്കള പ്രദേശങ്ങളിലാണ്. ഇവിടെ കനത്ത ജാഗ്രതയിലാണ്. 
കോവിഡി​​െൻറ രണ്ട് ഘട്ടങ്ങളിലും കാസർകോട്​ ജില്ലയിൽ മരണം ഉണ്ടായിരുന്നില്ല. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം നിരവധി കേസുകളാണ്​ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്​.

കര്‍ണാടക ഹുബ്​ളിയില്‍ വ്യാപാരിയായിരുന്നു മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി.എം. അബ്​ദുറഹ്മാൻ (48) കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ ജൂലൈ ഏഴിന് കാസർകോട്ട് വെച്ച് മരിച്ചിരുന്നു. 

പിന്നീട് നടത്തിയ പരിശോധനയിൽ അബ്​ദുഹ്​മാന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാസർകോട്ട് ചികിത്സയിലില്ലാതിരുന്നതിനാൽ കേരളത്തി​​െൻറ കോവിഡ് പട്ടികയിൽ ആ മരണം രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്തെ വർധിച്ചുവരുന്ന കോവിഡ് രോഗവ്യാപനത്തോടപ്പം ജില്ലയിലും രോഗികളുടെ എണ്ണം ദിനേന കൂടിവരികയാണ്. ജൂലൈ 12നും 15നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50 കടന്നിരുന്നു. 

വെള്ളിയാഴ്​ച 32 പേർക്കാണ്​ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്​. സമ്പര്‍ക്കം വഴി 22 പേർ, ഒരു ആരോഗ്യ പ്രവര്‍ത്തക, വിദേശത്തുനിന്ന്​ വന്ന അഞ്ചുപേർ, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നുപേര്‍, ഉറവിടമറിയാത്ത ഒരു കേസ്​ എന്നിങ്ങനെയാണുള്ളത്​.

Tags:    
News Summary - covid death,Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.