കോവിഡ്: തൃശൂരിൽ മൂന്നു പേർ ആശുപത്രി വിട്ടു

തൃശൂർ: കോവിഡ് 19 വൈറസ് ബാധ ഭേദമായ മൂന്നു പേർ തൃശൂരിൽ ആശുപത്രി വിട്ടു. ഫ്രാൻസിൽനിന്ന്​ മടങ്ങിയെത്തിയ തൃശൂർ സ്വദേ ശികളും ദുബൈയിൽ നിന്നെത്തിയ ചാവക്കാട്​ സ്വദേശിയുമാണ്​ ഉച്ചക്ക്​ ചികിത്സ പൂർത്തിയാക്കി ​ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ ഇറങ്ങിയത്​.

ഇനി ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയും. ആശുപത്രി ജീവനക്കാർ ഇവരെ യാത്രക്കാക്കി. ഇനി ആറ്​ പേരാണ്​ ഇവിടെ ചികിത്സയിൽ കഴിയുന്നത്​.

നേരത്തെ, വയനാട് ജില്ല ആശുപത്രിയിൽ കോവിഡ് ഐസ്വലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രണ്ടുപേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. ദുബായിൽ നിന്നെത്തിയവരായിരുന്നു ഇവർ. രണ്ട് സാമ്പിളുകളും നെഗറ്റീവായതോടെയാണ് ഇരുവരുടെയും ചികിത്സ അവസാനിപ്പിച്ചത്. ഇനിയുള്ള 28 ദിവസം ഇരുവരും വീട്ടു നിരീക്ഷണത്തിൽ കഴിയും. ​ഉച്ചക്ക് 12 മണിയോടെ ജില്ല ആശുപത്രി പരിസരത്ത് ജീവനക്കാരും ഡോക്ടർമാരും കലക്ടർ ഡോ. അദീല അബ്ദുല്ലയും ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയും ഉൾപ്പെടെയുള്ളവർ എത്തിയാണ് ഇരുവരെയും യാത്രയാക്കിയത്.

Tags:    
News Summary - Covid 19 thrissur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.