കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2.70 കോടി രൂപ അനുവദിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വയനാട് എം.പി രാഹുൽ ഗാന്ധി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2.70 ക ോടി രൂപ അനുവദിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്‍റിലേറ്റർ ഐ.സി.യു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് തുക.

രാഹുൽ ഗാന്ധി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്ക്, കോഴിക്കോട് ജില്ലാ കലക്ടർ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ഐ.സി യു, വെന്‍റിലേറ്റർ, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എം.പിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്നോണം 50 തെർമൽ സ്കാനർ, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റർ സാനിറ്റൈസർ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണ കൂടങ്ങൾക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടമായാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകൾ, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്‍റിലേറ്റർ, ഐ.സി.യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്.


Tags:    
News Summary - Covid 19 in Rahul Gandhi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.