പത്തനംതിട്ട: ജില്ലയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 10 േപർക്ക് രോഗമില്ലെന്ന പരിശോധ നഫലം വന്നത് നേരിയ ആശ്വാസത്തിന് വക നൽകിയ ദിവസമായിരുന്നു ബുധനാഴ്ച. എങ്കിലും ഏഴ ു ദിവസംകൂടി നിർണായകമാണെന്നാണ് വിലയിരുത്തൽ. 25 പേരാണ് നിലവില്‍ ഐസൊലേഷന്‍ വാര് ഡുകളില് കഴിയുന്നത്. ഇതിൽ ഒരുമാസം പ്രായമുള്ള കുഞ്ഞ്, രണ്ട് വയസ്സുള്ള കുട്ടി എന്നിവരുമുണ്ട്. 932 പേർ പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിലാണ്.
ഇവരിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നില്ലെങ്കിൽ സ്ഥിതി നിയന്ത്രണത്തിലാകും. മറിച്ചായാൽ വലിയ ആശങ്കയിലാകും സംസ്ഥാനം. രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 10 പേരുടെ ഫലമാണ് ഇപ്പോൾ നെഗറ്റീവായതെന്ന് കലക്ടർ പി.ബി നൂഹ് അറിയിച്ചു. അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇവര്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. മറ്റ് അഞ്ചുപേരെയും വീടുകളിലേക്ക് മാറ്റും. ഇനി 14 പേരുടെ ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച പുതുതായി ആറുപേരെ ആശുപത്രിയില്‍ ഒറ്റപ്പെട്ട വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
രോഗവ്യാപനം ഉണ്ടാകുമെന്ന നിലയിലാണ് ജില്ല ഭരണകൂടം കാര്യങ്ങൾ നീക്കുന്നത്. ഇറ്റലിയിൽനിന്ന് വന്നവരുമായി അടുത്ത് ഇടപഴകിയവർക്ക് മാത്രമാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇവരുമായി നേരിട്ടും അല്ലാതെയും ബന്ധെപ്പട്ടവരാണ് നിരീക്ഷണത്തിലുള്ള 932 പേർ. ഇറ്റലിയിൽ നിന്നെത്തിയവർ സഞ്ചരിച്ച വഴികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടതോടെ 32പേർ നിരീക്ഷണത്തിന് സ്വയം തയാറായി കൺട്രോൾ റൂമുകളുമായി ബന്ധെപ്പട്ടു. നേരിട്ട് ബന്ധെപ്പട്ട 23 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ഒരാഴ്ചക്കകം ചിലർെക്കങ്കിലും ഫലം പോസിറ്റിവാകാനുള്ള സാധ്യതയാണ് അധികൃതർ മുന്നിൽ കാണുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ പരിചരിക്കാൻ കൂടുതൽ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജിയോ മാപ്പ് ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തും. നിയന്ത്രണം മറികടന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
Latest video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.