വടകര: ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന്, സംസ്ഥാനത്തെ കോടതി നടപടികളിള്‍ വരുത്തുന് ന പുതിയ പരിഷ്കാരം വിമര്‍ശനത്തിനിടയാക്കുന്നു. സിവില്‍ കോടതികളില്‍ കേസുകള്‍ ഓഫിസ ിലും വിളിക്കാനുള്ള പുതിയ നിര്‍ദേശം അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപം. സിവില്‍ കോടതികള്‍, കുടുംബ കോടതി, മോട്ടോര്‍ ആക്സിഡൻറ് ൈട്രബ്യൂണല്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഇനി മുതല്‍ കോടതി ഓഫിസ് തലവനും വിളിച്ച് തീര്പ്പുകല്പിക്കാം.
ആദ്യ വിചാരണ, കാര്യ വിവരപ്പത്രിക, ആക്ഷേപങ്ങള്‍, കണ്ടര് സ്റ്റേറ്റ്മെൻറ് എന്നീ പോസ്റ്റിങ്ങുകളിലാണ് കോടതി ഓഫിസര്‍മാര്‍ കേസുവിളിച്ച് തീരുമാനമെടുക്കുക. ഏറ്റവുമൊടുവില്‍ മാത്രമേ കേസ് കോടതിയുടെ മുമ്പാകെ എത്തുകയുള്ളൂ. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞയാഴ്ച കോടതികളിലെത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ ഈ രീതി ആരംഭിക്കുമെന്നാണറിയുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നടപ്പാക്കിക്കഴിഞ്ഞു. ഭൂമി, കുടുംബ തര്‍ക്കം, അപകടം, പണം എന്നിവ സംബന്ധിച്ച കേസുകളാണ് പ്രധാനമായും ആദ്യഘട്ടത്തില്‍ ഓഫിസില്‍നിന്ന് കൈകാര്യം ചെയ്യുക. ഇതില്‍ കക്ഷിക്ക് താല്പര്യത്തിനനുസരിച്ച് ജീവനക്കാരെ സ്വാധീനിച്ച് കേസ് നീട്ടിവെപ്പിക്കുന്നതുള്പ്പെടെ ചെയ്യാന്‍ കഴിയുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സാധാരണഗതിയില്‍ ഓഫിസ് സംബന്ധിയായ കാര്യങ്ങളിൽ ഇടപെട്ട് പരിചയമില്ലാത്തവരെ കബളിപ്പിക്കാനും കഴിയും. ഇതിനുപുറമെ, ജീവനക്കാരുടെ നിയമപരമായ അറിവില്ലായ്മയും വെല്ലുവിളിയാകും. പുതിയ നിര്‍ദേശമനുസരിച്ച് ഇനി ദിനംപ്രതി വൈകീട്ട് 4.30ന് ഓഫിസും കോടതിയും വിളിക്കുന്ന കേസുകള്‍ രണ്ട് പട്ടികകളാക്കി നോട്ടീസ് ബോര്‍ഡില്‍ പതിക്കണം.
എല്ലാ ദിവസവും രാവിലെ 12 മുതല്‍ 1.15 വരെയാണ് ഓഫിസില്‍ വിചാരണ നടക്കുക. പുതിയ തീരുമാനത്തിനെതിരെ ബാര്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പരിഷ്കാരം നിതിന്യായ രംഗത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബാർ കൗണ്‍സിലിെൻറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.