Posted On
date_range Updated On
date_range ചേർത്തലയില്‍ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ
ആലപ്പുഴ: ചേർത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെനാണ് സൂചന.
തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീടിന് പുറത്ത് കാണാതായപ്പോള്‍ അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. റിട്ട.ടെലഫോൺ ജീവനക്കാരനാണ്. ഏക മകൾ ഭാഗ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.