സി.ഒ.ടി. നസീർ വധശ്രമം: സി.സി.ടി.വി ദൃശ്യം ഫോറൻസിക് പരിശോധനക്കയക്കും

തലശ്ശേരി: സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയിൽ നിരവധിയാളുകൾക്ക് പങ്കുണ്ടെന്നും വിശദമായ അ​േന ്വഷണം േവണ്ടതുണ്ടെന്നും അന്വേഷണസംഘം. പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയ പ്രതികളായ ശ്രീജിൻ, റോഷൻ ആർ. ബാബു എന്നിവരെ തിങ ്കളാഴ്ച കോടതിയിൽ തിരിച്ചേൽപിക്കുേമ്പാൾ നൽകിയ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനായ തല​േശ്ശരി സി.െഎ വി.കെ. വിശ ്വംഭരനാണ് ഇക്കാര്യം ബോധിപ്പിച്ചത്. പൊട്ട്യൻ സന്തോഷ്, ബ്രിേട്ടാ എന്ന വിപിൻ, ജിത്തു എന്ന ജിതേഷ്, മൊയ്തു എന്ന മിഥുൻ, വിജിൻ എന്നിവർക്ക്​ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.

അറസ്​റ്റിലായ പ്രതികളുടെ, ഫോേട്ടാഗ്രാഫർ എടുത്ത ഫോേട്ടാകളും അക്രമത്തി​െൻറ സി.സി.ടി.വി ദൃശ്യങ്ങളും താരതമ്യം ചെയ്യുന്നതിന് ഫോറൻസിക് പരിശോധനക്കായി കോടതിയിൽ നൽകിയിട്ടുണ്ട്. പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ, അക്രമത്തിനുപയോഗിച്ച ആയുധങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇവ നസീറിനെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്​റ്റിക് സർജറി വിഭാഗത്തിലെ ഡോ. ടി.കെ. സമീർ ലത്തീഫിനെ കാണിച്ച് സ്ഥിരീകരിച്ചു.

പ്രതികളായ ശ്രീജിനും റോഷനും കൃത്യം നടത്തുേമ്പാൾ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ചോദ്യം ചെയ്ത ശേഷം കണ്ടെടുത്തു. ശ്രീജിൻ ഉപയോഗിച്ച വസ്ത്രം ജയിലിലെ ആറാം നമ്പർ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. റോഷൻ ഉപയോഗിച്ച ഫോൺ അച്ഛനാണ് പൊലീസിന് കൈമാറിയത്. കറുത്ത പൾസർ ബൈക്കിലാണ് പ്രതികൾ നസീറിനെ ആക്രമിക്കാനെത്തിയതെന്നും കത്തി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും മൂന്നാം പ്രതി അശ്വന്ത് ബൈക്കിടിച്ച് പരിക്കേൽപിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടും പ്രതികൾക്ക് വ്യക്തിപരമായോ രാഷ്​​്ട്രീയപരമായോ നസീറുമായി വിദ്വേഷമില്ലെന്നും പൊട്ട്യൻ സന്തോഷി​െൻറ നിർദേശ പ്രകാരമാണ് ആക്രമിച്ചതെന്നും ബ്രിേട്ടാ എന്ന വിപിനും ജിത്തു എന്ന ജിതേഷും പ്രേരണ നൽകിയതായും പറയുന്നു. ഗൂഢാലോചനയിൽ കതിരൂരിലെ ഷിറോസ് എന്നയാൾ ഉൾപ്പെടെ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കണ്ണൻ, അർഷാദ്, കതിരൂരിലെ ഷംസീർ എന്നിവർ ഒന്നാം പ്രതി ശ്രീജിലിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ വിശദമായ അന്വേഷണം വേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേസിൽ ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പൊന്ന്യം വെസ്​റ്റ്​ പുല്ല്യോെട്ട ചേരി പുതിയ വീട്ടിൽ കെ. അശ്വന്ത് (20), കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ. സോജിത്ത് (25) എന്നിവർ നൽകിയ ജാമ്യഹരജി ജില്ല സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Tags:    
News Summary - COT Naseer murder attempt;cctv visual will send for forensic test -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.