Posted On
date_range Updated On
date_range വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു
തൃശൂർ: മലയാള സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് നിറസാന്നിധ്യമായിരുന്ന വേലായുധൻ കീഴില്ലം അന്തരിച്ചു. 70 വയസായിര ുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്കായിരുന്നു അന്ത്യം.
കെ.ജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. സിദ്ദിഖിന്റെ ബിഗ്ബ്രദർ എന്ന ചിത്രത്തിലാണ് അവസാനമായി വസ്ത്രാലങ്കാരം നിർവഹിച്ചത്.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് ജനനം. ചെറിയ പ്രായത്തിൽ ചലചിത്ര രംഗത്തെത്തിയ ഇദ്ദേഹം നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 1994 ൽ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
സംസ്കാരം ഇന്ന് വൈകീട്ട് 8 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വൈശാഖ്, അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.