ആരോഗ്യ വകുപ്പിൽ നിയമനത്തിന് കോഴവാങ്ങിയ സംഭവത്തിൽ സത്യ സന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി മാറിനിൽക്കണമെന്ന് സി.ആർ പ്രഫുൽ കൃഷ്ണൻ

കോഴിക്കോട് : ആരോഗ്യ വകുപ്പ് സമ്പൂർണ് പരാജയം മാത്രമല്ല അഴിമതിയുടെ കേന്ദ്രം കൂടിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. ആരോഗ്യവകുപ്പിൽ ഇപ്പോൾ നിയമനത്തിന് കോഴ വാങ്ങിയ സംഭവം മാത്രമല്ല പുറത്തറിയാത്ത വേറെയും അഴിമതികളു​ണ്ടെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോൾ മുതൽ നടക്കുന്നത് അഴിമതിയായിരുന്നു. കോഴ വാങ്ങിയുള്ള നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളും ഒക്കെ അരങ്ങ് വാഴുന്ന ആരോഗ്യ വകുപ്പിൽ ഇങ്ങനെ പുറത്ത് വന്ന സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. കോഴവാങ്ങിയ ആളെ രക്ഷിച്ചെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ മന്ത്രി വിണാ ജോർജ് രാജിവെച്ച് മാറിനിൽക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Corruption in health department Yuva Morcha protest note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.