തരൂരി​​െൻറ ട്വീറ്റിലെ ഇംഗ്ലീഷ്​ ഭാഷാപ്രയോഗം വിവാദത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സിറ്റിങ്​ എം.പിയും യു.ഡി.എഫ്​ സ്ഥാനാർഥിയുമായ ശശി തരൂർ മത്സ്യ മാർക്കറ്റ്​ സന്ദ ർശിച്ചതുമായി ബന്ധപ്പെട്ട്​ ഇട്ട ട്വീറ്റ്​ വിവാദത്തിൽ. ശശി തരൂർ ഉപയോഗിച്ച‘സ്‌ക്വീമിഷ്‌ലി’(squeamishly)എന്ന വാക്കിന െ ചൊല്ലിയാണ്​ വിവാദം ഉടലെടുത്തത്​. ഈ വാക്കിന്​ ഓക്കാനം വരുന്നു എന്നാണ്​ അർഥമെന്നും മത്സ്യത്തൊഴിലാളികളെ കാണ ുമ്പോൾ ഓക്കാനം വരുന്ന ആളാണ്​ തരൂർ എന്നുമാണ്​ എതിരാളികളുടെ പ്രചരണം.

എന്നാൽ ‘സ്‌ക്വീമിഷ്‌ലി’എന്ന വാക്കിന്​ ശുദ്ധമായ എന്നാണ്​ അർത്ഥമെന്ന്​ അദ്ദേഹ ഓൺലൈൻ നിഘണ്ടു ട്വീറ്റ്​ ചെയ്​തുകൊണ്ട്​ വിശദീകരിച്ചു. ശുദ്ധ വെജിറ്റേറിയന്‍ ആണെങ്കിലും മത്സ്യമാര്‍ക്കറ്റിലെ സന്ദര്‍ശനം തന്നില്‍ ഉത്സാഹം ഉയര്‍ത്തി എന്നായിരുന്നു താന്‍ ഉദ്ദേശിച്ചത് എന്നാണ് തരൂര്‍ വിശദമാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തി​​​​​െൻറ ഭാഗമായി പാളയത്തെ മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച സമയത്തെ ചിത്ര സഹിതമായിരുന്നു തരൂരി​​​​​െൻറ ട്വീറ്റ്​. പദപ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ചതിനെ പരിഹസിച്ചും​ തരൂർ ട്വീറ്റിട്ടു. ‘ഓര്‍ഡര്‍ ഡെലിവേര്‍ഡ്’(order delivered) എന്ന വാക്കിന് ‘കല്‍പന പ്രസവിച്ചു’എന്ന തർജ്ജമ നല്‍കിയായിരുന്നു തരൂരി​​​​​െൻറ പരിഹാസം.
Tags:    
News Summary - controversy over shashi tharoor's english word in his tweet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.