Posted On
date_range Updated On
date_range പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കരാറുകാരന് പരിക്ക്
ചെറുതുരുത്തി: പൈങ്കുളം വാഴാലിക്കാവ് പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കതിന കരാറുകാരനായ വയോധികന് ഗുരുതര പരുക്കേറ്റു. വാഴാലിപ്പാടം പറക്കാട്ട് പടി വീട്ടിൽ രാമകൃഷ്ണനാണ് (60) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. കതിനയിൽ നിറക്കാൻ കരിമരുന്നുമായി പോകുന്നതിനിടെ തീപൊരി ബക്കറ്റിലേക്ക് വീഴുകയും, തീ ആളി പടരുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
രാമകൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വെടിമരുന്ന് കൈകാര്യം ചെയ്തതിന് രണ്ട് പേർക്കെതിരേയും, വേലാ ഘോഷ കമ്മിറ്റിക്കെതിരേയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.