Posted On
date_range Updated On
date_range അഴീക്കല്‍ തുറമുഖ നിര്‍മാണം അടുത്ത വര്‍ഷം -അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: അഴീക്കല്‍ തുറമുഖ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്തിെൻറ നിര്‍മാണം വൈകുന്നതില്‍ സംസ്ഥാനത്തിന് വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ നിര്‍മാണം വൈകുന്നതിെൻറ പ്രധാന കാരണം പാറ ലഭിക്കുന്നതിലുള്ള അപര്യാപ്തതയാണ്. നിര്‍മാണത്തിനായി പാറ കണ്ടെത്തേണ്ടത് കരാറുകാരനാണെന്ന വ്യവസ്ഥയാണുള്ളത്. കാസർകോട് ജില്ലയില്‍ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് യൂനിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.