Posted On
date_range Updated On
date_range വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ.പി.സി.സി. ഇന്ന് വൈകിട്ട് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. നവംബര്‍ ആറിന് നിയോജക മണ്ഡലം തലത്തില്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടി പോലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.