Posted On
date_range Updated On
date_range കോൺഗ്രസ് പ്രതിഷേധം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധ സാധ്യത മുന്നിൽകണ്ട് നവകേരള സദസ്സിന്‍റെ വട്ടിയൂർക്കാവിലെ വേദിയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര വഴിതിരിച്ചുവിട്ടു. ശാസ്തംമംഗലം വഴി വട്ടിയൂർക്കാവിൽ എത്തുന്ന റൂട്ടാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ഡി.ജി.പി ഓഫിസ് മാർച്ചിലെ സംഘർഷത്തിന്‍റെ തുടർച്ചയായി കോൺഗ്രസ് പ്രതിഷേധം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലുണ്ടാവാനിടയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വാഹനവ്യൂഹം പേരൂർക്കടവഴി തിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.