Posted On
date_range Updated On
date_range കർണാടകയിലെ കോൺഗ്രസ് എം.എൽ.എ രാജി വെച്ചു
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവ് രാജി വെച്ചു. തിങ്കളാഴ്ച രാജിക്കത്ത് നിയമസഭാ സ്പീക്കർ ക്ക് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.
ചിഞ്ചോളി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എയായ വ്യക്തിയാണ് ഉമേഷ് ജാദവ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ കോണഗ്രസ്-ജെ.ഡി.എസ് മുന്നണി സർക്കാറിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി ജമേഷ് ജാദവിനുണ്ടായിരുന്നതായാണ് വിവരം.
രാജി വെച്ച ശേഷം അദ്ദേഹം ഗുൽബർഗ ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.