Posted On
date_range Updated On
date_range 'ചന്ദ്രയാൻ വിക്ഷേപണ വിജയത്തിന്റെ പിറ്റേന്ന് സി.പി.എം വിട്ട വാണം ചീറ്റിപ്പോയി'
കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു.
എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോൺഗ്രസ് ആദ്യമേ മുന്നറിയിപ്പ് നൽകിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏർപ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സെമിനാറിന്റെ പേരിൽ യു.ഡി.എഫിൽനിന്ന് മുസ്‍ലിം ലീഗിനെ അടർത്തിയെടുക്കാൻ ശ്രമിച്ചെന്ന് ഇ.ടി.മുഹമ്മദ് ബഷീർ തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനല്ല താൽപര്യം. പത്ത് വോട്ടു കിട്ടാനാണ്. അതിന്റെ ദുരന്തമാണ് ആ പാർട്ടി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത് – മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.