Posted On
date_range Updated On
date_range ‘എന്‍റെ കേരളം’ പ്രദർശന വിപണന മേള: സമഗ്ര റിപ്പോർട്ടിങ് പുരസ്കാരം ‘മാധ്യമ’ത്തിന്
കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശനവിപണന മേളയുടെ സമഗ്ര റിപ്പോർട്ടിങ്ങിന് അച്ചടി മാധ്യമത്തിന് ഏർപ്പെടുത്തിയ പുരസ്കാരം ‘മാധ്യമ’ത്തിന്. ഫലകവും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
അച്ചടിമാധ്യമത്തിൽ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനിയുടെ പി.ആര്‍ ദീപ്തിയും മികച്ച ഫോട്ടോഗ്രാഫറായി കേരളകൗമുദിയിലെ ശ്രീധര്‍ലാലും തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമത്തിൽ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം അമൃത ടിവിയും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ കണ്ണന്‍ നായരും കരസ്ഥമാക്കി.
ഏഷ്യാനെറ്റ് ന്യൂസിലെ വി. അരവിന്ദ് മികച്ച ക്യാമറാമാനായി. മേളയുടെ സമാപനസമ്മേളനത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.