കല്പറ്റ: ഭർത്താവും മാതാപിതാക്കളും ചേർന്ന് ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പരാതി. നേപ്പാൾ സ്വദേശിയായ പാർവതി എന്ന യുവതി നൽകിയ പരാതിയിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. കല്പറ്റ പള്ളിത്താഴെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിയുടെ നവജാത ശിശുവിനെ ഭര്‍തൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി മാറ്റിയതായാണ് പരാതി. കഴിഞ്ഞ മേയിലാണ് സംഭവം. സംഭവശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസം കല്പറ്റയില് തിരിച്ചെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കൃത്യത്തിന് ഭര്‍ത്താവും ഭര്‍തൃപിതാവും ഒത്താശ നല്‍കിയതായും പരാതിയിൽ പറയുന്നു. ഗര്‍ഭിണിയായിരിക്കെ ഏഴാം മാസം യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിനായി ഏതോ മരുന്ന് നല്‍കിയതായും തുടര്‍ന്ന് ജന്മം നല്കിയ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതി.
പരാതിയിൽ ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നുവരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.