Posted On
date_range Updated On
date_range കോടിയേരിക്കെതിരായ പരാമർശം: ശോഭ സുരേന്ദ്രനെതിരെ പരാതി
കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നടത്തിയ വധഭീഷണിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സി.പി.എം ചിറക്കടവ് ലോക്കൽ സെക്രട്ടറി വി.ജി. ലാൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിക്കാണ് പരാതി നൽകിയിരിക്കുന്നത്.
ബുധനാഴ്ച കോട്ടയം പൊൻകുന്നത്ത് നടന്ന പൊതുപരിപാടിക്കിടെയാണ് കോടിയേരിക്കെതിരെ ശോഭ സുരേന്ദ്രൻ വധഭീഷണി മുഴക്കിയത്. കോടിയേരിയെ തെക്കോെട്ടടുക്കാൻ ആയില്ലേ എന്നായിരുന്നു പരിപാടിക്കിടെ ശോഭ സുരേന്ദ്രെൻറ ചോദ്യം. ഇതിനെതിരെയാണ് സി.പി.എം ലോക്കൽ സെക്രട്ടറി പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.