Posted On
date_range Updated On
date_range 'ഷാജിക്കെതിരായ പരാതി: പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണം'
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശം. റിപ്പോർട്ട് സമർപ്പിക്കാൻ പത്തു ദിവസം സമയം കൂടി അനുവദിക്കണമെന്ന വിജിലൻസ് അന്വേഷണ സംഘത്തിെൻറ ആവശ്യം പരിഗണിച്ചാണ് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി കെ.വി. ജയകുമാറിെൻറ ഉത്തരവ്.
ചൊവ്വാഴ്ച റിപ്പോർട്ട് നൽകണമെന്ന് നവംബർ 11ന് കോടതി നിർദേശം നൽകിയിരുന്നു. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് അന്വേഷണ സംഘത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.