തിരുവനന്തപുരം: വിരമിക്കുംമുമ്പ് ചീഫ് സെക്രട്ടറിക്ക് പെൻഷൻ അനുവദിച്ച മുൻ സർക്കാറിന്റെ ഉത്തരവ് റദ്ദാക്കണമെന്നും അനുവദിച്ച ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിന് മുന്നിൽ പരാതി.
ചീഫ് സെക്രട്ടറി എ. ജയതിലകിന് വിരമിക്കുന്നതിന് രണ്ട് മാസംമുമ്പ് പെൻഷൻ അനുവദിച്ച് ഇറക്കിയ ഉത്തരവിനെതിരെ ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞാണ് ചീഫ് സെക്രട്ടറി വിരമിക്കുക.
വിരമിക്കുന്ന അന്നോ പിറ്റേന്നോ ആണ് പെൻഷൻ ആനുകൂല്യം നൽകി ഉത്തരവിറക്കുന്നത്. പുതിയ സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പഴയ സർക്കാർ ഉത്തരവിട്ടത് മാനദണ്ഡ വിരുദ്ധവും വ്യവസ്ഥിതി അട്ടിമറിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.