Posted On
date_range Updated On
date_range വാരിയന്‍കുന്നത്തിനെതിരെ പരാമര്‍ശം: അബ്ദുല്ലക്കുട്ടിക്കെതിരെ പരാതി
മാനന്തവാടി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവായി ഉപമിച്ച ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ പരാതി. ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വയനാട് ജില്ല പ്രസിഡൻറ് സി.പി. മുഹമ്മദാലിയാണ് മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
മലബാര്‍-സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപമാനിക്കുന്നതിലൂടെ മതസ്പര്ധയുണ്ടാക്കിയതായും ചക്കിപ്പറമ്പന്‍ കുടുംബപരമ്പരയെ അപമാനിച്ചതായും മുഹമ്മദാലി ചൂണ്ടിക്കാട്ടി.
അഭിഭാഷകരുമായി ആലോചിച്ച് കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.