ഫറോക്ക്: കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യാ ലിമിറ്റഡിെൻറ ഫറോക്ക് ഓട്ടുകമ്പനിക്ക് സമീപമുള്ള 37 സെൻറ് സ്ഥലം കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം തടയണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ. നൂറ്റാണ്ടിലേറെയായി ട്രസ്റ്റിെൻറ ഉടമസ്ഥതയിലുള്ളതാണ് ഭൂമി.
1994ൽ ഈ വസ്തുവിൽ അവകാശം ഉന്നയിച്ച് ഈ വ്യക്തി മുൻസിഫ് കോടതിയുടെ മുമ്പാകെ കേസ് ഫയലാക്കുകയും 1997ൽ ട്രസ്റ്റിന് അനുകൂലമായി എക്സ് പാർട്ട് വിധി ഉണ്ടാവുകയും ചെയ്തതാണ്. തുടർന്ന് ട്രസ്റ്റ് ഇവിടെ ഗേറ്റ് സ്ഥാപിച്ച് കൈവശം വെച്ചുവരവെയാണ് ലോക് ഡൗണിെൻറ മറവിൽ കൈയേറ്റം നടത്തിയത്.
ഭൂമി കൈയേറ്റം വിജിലൻസ് അന്വേഷിക്കണമെന്ന് ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറിയിലെ സംയുക്ത ട്രേഡ് യൂനിയൻ യോഗം ആവശ്യപ്പെട്ടു. എൻ.എ. നിഷാദ്, ടി. സുരേഷ് ബാബു, വി. ഉണ്ണികൃഷ്ണൻ, പി. പ്രഭീഷ്, വി. മോഹൻദാസ്, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.